‘അയൽവാശി’യിൽ ഇന്ത്യ ഹാപ്പി; ഹസീനയ്ക്കൊപ്പം വന്നത് കോടികളുടെ ഡോളർഭാഗ്യം; സ്വന്തം കഞ്ഞിയിൽ മണ്ണിട്ട് ബംഗ്ലദേശ്
Mail This Article
വിദേശങ്ങളിലേക്ക് കുടുംബസമേതം മന്ത്രിമാര്‍ യാത്ര നടത്തുന്നത് കേരളത്തിലടക്കം പതിവാണ്. പലപ്പോഴും കാര്യങ്ങൾ നേരിട്ട് പഠിക്കാനെന്ന പേരിലാവും ഔദ്യോഗികരേഖകളിൽ ഈ യാത്രകൾ. 1978ൽ ഇങ്ങനെയൊരു യാത്ര ബംഗ്ലദേശിന്റെ തലവര മാറ്റാൻ പോന്നതായിരുന്നു. പക്ഷേ അവിടെ യാത്ര പോയത് മന്ത്രിമാരായിരുന്നില്ല, 130 ട്രെയിനികളായിരുന്നു. ബംഗ്ലദേശിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായ വിപ്ലവത്തിന് അടിസ്ഥാനമിട്ട നൂറുൽ ക്വദർ ഖാനാണ് തന്റെ കമ്പനിയിലെ ട്രെയിനികളെ റെഡിമെയ്ഡ് വസ്ത്ര നിർമാണത്തെ കുറിച്ച് പഠിക്കുവാനായി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. അന്ന് റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിൽ വട്ടപൂജ്യമായിരുന്ന ബംഗ്ലദേശ് ഇന്ന് ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ വസ്ത്ര കയറ്റുമതിക്കാരാണ്. ചില വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും താമസിക്കുന്ന മലയാളികൾ വസ്ത്രം വാങ്ങുമ്പോള്‍ മെയ്ഡ് ഇൻ ബംഗ്ലദേശ് ലേബലുകൾ സ്ഥിരമായി കണ്ടിരിക്കാം. എങ്ങനെയാണ് ബംഗ്ലദേശ് ഈ സ്വപ്നതുല്യമായ സ്ഥാനം നേടിയതെന്നത് മാത്രമല്ല ഇപ്പോൾ വ്യവസായ ലോകത്തിലെ ചർച്ച. നിലവിൽ ബംഗ്ലദേശിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതകൾ എങ്ങനെ ഇന്ത്യയടക്കമുള്ള വസ്ത്ര നിർമാണ മേഖലയിലെ വൻശക്തികൾ നേട്ടമാക്കും എന്നതു കൂടിയാണ്. ബംഗ്ലദേശിലെ രാഷ്ട്രീയ അസ്വസ്ഥതകൾ ഇന്ത്യയുടെ വസ്ത്ര നിർമാണ മേഖലയിൽ അനുകൂല തരംഗമുണ്ടാക്കുമെന്ന വിലയിരുത്തൽ എത്രത്തോളം ശരിയാണ്?