അവസാനമായി കണ്ടവരിൽ സോണിയ ഗാന്ധിയും, പറഞ്ഞത് ഒറ്റക്കാര്യം...; ‘ബിഗ് ഫൈറ്റി’ലും സഖ്യമുണ്ടാക്കിയ ‘യച്ചൂരി ലൈൻ’
Mail This Article
തെലുങ്കിലുള്ള ഈ പ്രയോഗം തികച്ചും ‘യച്ചൂരി ലൈനിൽ’ ഉള്ളതാണ്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ, ‘ഭാര്യയുമില്ല, അവരൊട്ട് ഗർഭിണിയുമല്ല, എന്നിട്ടും മകന് സോമലിംഗം എന്ന് പേരിട്ടിട്ടുണ്ട്’. യുപിഎ സർക്കാരിന്റെയും പിന്നീട് എൻഡിഎ സർക്കാരിന്റെയും സാമ്പത്തിക, വികസന നയങ്ങളെ വിശേഷിപ്പിക്കാനും പരിഹസിക്കാനും സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി നടത്തിയ പ്രയോഗങ്ങളിൽ ഒന്നായിരുന്നു ഇത്. കേൾക്കുന്നവർ കാര്യമായി ആലോചിക്കാതെ തന്നെ കാര്യം മനസ്സിലാകും. വർഷങ്ങളോളം ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന്റെ മുഖവും ശബ്ദവുമായിരുന്നു സീതാറാം യച്ചൂരി. ഇഎംഎസ്, ഹർകിഷൻ സിങ് സുർജിത്, പ്രകാശ് കാരാട്ട് എന്നിവരുടെ പിൻഗാമിയായാണ് സീതാറാം യച്ചൂരി ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ യച്ചൂരി ഒരിക്കലും സിപിഎമ്മിന്റെ നേതാവ് മാത്രമായിരുന്നില്ല. ബൃഹത്തായ ഇടതുപക്ഷത്തിന്റെ എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്റിൽ, ജന്ദർമന്ദറിലെ സമരവേദികളിൽ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ സെമിനാറുകളിൽ, ഗോൾമാർക്കറ്റിലുള്ള എകെജി ഭവനില്‍, ജെഎന്‍യു പോലുള്ള കലാലയങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ, പുസ്തക പ്രകാശനമടക്കമുള്ള സാംസ്കാരിക ചടങ്ങുകളിൽ, രാഷ്ട്രപതി ഭവനിൽ അടക്കം നടക്കുന്ന ഔദ്യോഗിക വിരുന്നുകളിൽ... സീതാറാം യച്ചൂരിയുടെ സാന്നിധ്യം ആ ചടങ്ങുകളുടെെയാക്കെ