കലഹിച്ചപ്പോഴും കേരളം പ്രിയങ്കരം: സംസ്ഥാന ഘടകത്തോട് വഴങ്ങിയും എതിർത്തും ‘ഇഷ്ടക്കാരനായി’ യച്ചൂരി
Mail This Article
സിപിഎമ്മിന്റെ കണ്ണുകളാണ് ബംഗാളും കേരളവും എന്ന് സീതാറാം യച്ചൂരി വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു. അതിൽ വലതു കണ്ണായി ബംഗാളിനെ യച്ചൂരി കരുതിക്കാണും. കേരളം ഇടതു കണ്ണും. കോൺഗ്രസ് പക്ഷത്തേക്ക് ആദ്യം ബംഗാളിലെ പാർട്ടിയെയും പിന്നീട് ഇന്ത്യൻ പാർട്ടിയെയും യച്ചൂരി നയിച്ചു എന്നതായിരുന്നു ഇടതുപക്ഷമായ കേരള ഘടകത്തെ എക്കാലത്തും അസ്വസ്ഥമാക്കിയ ഘടകം. എന്നാൽ യച്ചൂരിയും സംസ്ഥാന നേതൃത്വവും തമ്മിലെ ബന്ധം ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായത് അതിന്റെ പേരിൽ മാത്രമായിരുന്നുമില്ല. കേരള ഘടകത്തെ ഗ്രസിച്ച വിഭാഗീയതയിൽ പൊളിറ്റ്ബ്യൂറോയിൽ വി.എസ്.അച്യുതാനന്ദനു വേണ്ടി വാദിക്കുന്ന വക്കീലായി പിണറായി വിജയൻ യച്ചൂരിയെ കണ്ടു. സംഘർഷങ്ങളുടെ മൂലകാരണം അതായി. പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ കേരള നേതൃത്വം മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയെ പിൻഗാമിയാക്കാൻ പടനീക്കം നടത്തി. പിബിയിൽ എസ്ആർപിക്കു ഭൂരിപക്ഷവുമുണ്ടായി. പക്ഷേ, തന്നെക്കാൾ അനുയോജ്യൻ