‘കഴുത്തിന് പിടിച്ചു, മുഖത്ത് ഇടിച്ചു; ഇതുപോലെ തെറി പറയുന്നവരെ കണ്ടിട്ടില്ല; വധു വിഡിയോ തന്നത് രക്ഷയായി’
Mail This Article
‘ഇതുപോലെ തെറി പറയുന്നവരെ ഞാൻ കണ്ടിട്ടില്ല’ എന്നാണ് വിവാഹ ഫൊട്ടോഗ്രഫർ ജെറിൻ ജോൺ പറഞ്ഞത്. ജെറിന്റെ വാക്കുകൾക്ക് ആസ്പദമായ വിഡിയോ കണ്ടിട്ടുള്ള മലയാളികളും അക്കാര്യം സമ്മതിക്കും. വിവാഹം പോലെ ഒരു ശുഭദിനത്തിൽ പോലും തികച്ചും അപമര്യാദയായി പെരുമാറുന്ന ഒരു സംഘം. ചെയ്യുന്നത് തെറ്റാണെന്നു പോലും മനസ്സിനാക്കാത്ത വിധമാണ് അശ്ലീല പ്രയോഗവും ആക്രമണവും. മാങ്കുളത്ത് യഥാർഥത്തിൽ എന്താണു സംഭവിച്ചത്? പ്രശ്നങ്ങളുടെ തുടക്കം തലേന്നു രാത്രിയിൽനിന്നാണെന്ന് പറയുന്നു ജെറിൻ. അതു പറയുമ്പോൾ ഇപ്പോഴും ആ യുവാവിന്റെ വാക്കുകളിൽ തിരിച്ചറിയാനാകും ഭയത്തിന്റെ മിടിപ്പുകൾ. അത്രമേൽ ഭീതിദമായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ജെറിൻ സംസാരിക്കുകയാണ് സംഭവത്തെപ്പറ്റി... ‘ഞാനൊരു ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ്. എലമെന്റ്‌റിക്സ് എന്ന കമ്പനിയുടെ വർക്കാണ് ഞാൻ ചെയ്തിരുന്നത്. സെപ്റ്റംബർ പതിനാറാം തീയതി ആയിരുന്നു വിവാഹം. പതിനഞ്ചാം തീയതി വേറൊരു വർക് അമ്പലപ്പുഴയില്‍ വച്ചുണ്ടായിരുന്നു. ആ വർക് കഴിഞ്ഞ് മൂവാറ്റുപുഴയിൽ വന്നിട്ടാണ് മാങ്കുളത്തേക്കു പോകുന്നത്. ഞാനും എന്റെ ഒരു അസിസ്റ്റന്റ് പയ്യനും വേറൊരു സിനിമാട്ടോഗ്രാഫറും കൂടിയാണ് പോയത്. രാത്രി പതിനൊന്നരയോടെ ഞങ്ങൾ പുറപ്പെട്ടു. മാങ്കുളത്തെ ലൊക്കേഷൻ കിട്ടിയപ്പോൾ തന്നെ