‘പിണറായി ഫാക്ടറി’ന്റെ കടയ്ക്കൽ അൻവറിന്റെ കോടാലി; സിപിഎമ്മിന്റെ മലബാർ സ്ട്രാറ്റജിക്ക് ഇനിയെന്തു ഭാവി!
Mail This Article
മലബാറിലെ ന്യൂനപക്ഷ വോട്ടുബാങ്കിലേക്കു കടന്നുകയറാൻ പിണറായി വിജയനെ മുന്നിൽനിർത്തി സിപിഎം പയറ്റുന്ന തന്ത്രങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പി.വി.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ. സംഘപരിവാറിനോടു വിട്ടുവീഴ്ചയില്ലാത്ത നേതാവായി പിണറായിയെ ഉയർത്തിക്കാട്ടിയാണു സിപിഎം വർഷങ്ങളായി മലബാറിൽ വോട്ട് ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ചോദ്യം ചെയ്യാനാകാത്ത ശക്തിയാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചാരണത്തിനു സ്വീകാര്യത ലഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവിന്റെ അടയാളങ്ങൾ കാണിച്ചതു സിപിഎമ്മിന്റെ ഈ വാദത്തിന്റെ ശക്തി ചോർത്തി. മുഖ്യമന്ത്രി മുതൽ സിപിഎം ജില്ലാ സെക്രട്ടറി വരെയുള്ളവർ ആർഎസ്എസുമായി സന്ധി ചെയ്യുന്നവരാണെന്ന പി.വി.അൻവറിന്റെ ആരോപണം പിണറായിയുടെ ‘ന്യൂനപക്ഷ സംരക്ഷക’ പ്രതിച്ഛായയെയാകും ബാധിക്കുക. പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്ന പരാതി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സാമുദായിക സംഘടനകൾ ഉൾപ്പെടെ