ഏറ്റുമുട്ടി പശ്ചിമേഷ്യയിലെ 2 വമ്പൻ ശക്തികൾ; ഹിസ്ബുല്ലയെ രക്ഷിക്കാൻ റിസ്ക് എടുക്കുമോ ഇറാൻ?
Mail This Article
×
ലബനനിലെ ഹിസ്‌ബുല്ല താവളങ്ങളിലേക്കു കരയാക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിക്കുകയും തുടർന്ന് ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ രണ്ടു സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. സൈനികശേഷിയിലും സാങ്കേതിക മികവിലും പശ്ചിമേഷ്യയിലെ ഒന്നാംനിര രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും. ചുറ്റുമുള്ള സുന്നി മുസ്‌ലിം രാജ്യങ്ങളുമായി പലതവണ യുദ്ധങ്ങളിലും യുദ്ധേതര ഓപ്പറേഷനുകളിലും ഏർപ്പെട്ടിട്ടുള്ള ഇസ്രയേൽ ഇതുവരെ ഇറാനുമായി സൈനികമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഇസ്രയേലിന്റെ പക്കൽ ആണവായുധമുണ്ടെന്നതു പരസ്യമായ രഹസ്യമാണെങ്കിൽ ഇറാനും അതു നിർമിക്കാനുള്ള ശേഷിയുണ്ടെന്നാണു കരുതുന്നത്. തെക്കൻ ലബനനിൽനിന്ന് ഇസ്രയേലിനെ ഡ്രോൺ–മിസൈൽ ആക്രമണങ്ങളിലൂടെ ശല്യം ചെയ്തുകൊണ്ടിരുന്ന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.