ഹിസ്ബുല്ല തലവനോട് ഖമനയി അന്നേ പറഞ്ഞു: അവർ നിങ്ങളെ കൊല്ലും; ബങ്കറിലേക്ക് തുളച്ചെത്തിയ ബോംബ്; നസ്റല്ലയുടെ കൊലയാളിയായി വിഷപ്പുക!
Mail This Article
‘അവർ നിങ്ങളെ കൊല്ലും, അവിടെനിന്ന് വേഗം രക്ഷപ്പെടുന്നതാണ് നല്ലത്’. ലബനനിൽ വ്യാപകമായി പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾതന്നെ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് ഇറാനിൽ നിന്ന് ലഭിച്ച സന്ദേശമാണിത്. ലബനനിലെ ഹിസ്ബുല്ല താവളത്തിൽ നിന്ന് എത്രയും പെട്ടെന്ന് ഇറാനിലേക്ക് തിരിച്ചെത്തണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രയേലിനെതിരെ നീക്കം ശക്തമാക്കാനായി ഹിസ്ബുല്ല നേതാക്കളുമായി നിർണായക ചർച്ചകൾ നടത്തേണ്ടതിനാൽ നസ്റല്ല ലബനനിൽ തന്നെ തങ്ങുകയായിരുന്നു. എന്നാൽ ഇറാനിൽ നിന്ന് ആ മുന്നറിയിപ്പ് സന്ദേശം വന്ന് ഏറെ വൈകാതെ തന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഹിസ്ബുല്ല ആസ്ഥാനം തകർക്കപ്പെടുകയും നസ്‌റല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കെട്ടിട സമുച്ചയം തകർക്കാനായി ഇസ്രയേൽ ഇത്രയും വലിയ ബോംബാക്രമണം നടത്തുന്നത്. നസ്റല്ലയുടെ രഹസ്യത്താവളത്തിന്റെ വിവരം ലഭിക്കുമ്പോൾ തന്നെ ഇസ്രയേലിന്റെ സൈനിക താവളത്തിൽ യുഎസ് നിർമിത അത്യാധുനിക ബോംബുകളുമായി എഫ്–15ഐ പോർവിമാനങ്ങളും സൈനികരും സജ്ജമായിരുന്നു. ...