കൈപിടിച്ചു കടത്തിലാഴ്ത്തി ചൈന; അഹങ്കാരം കാണിച്ച മുയിസു വീണ്ടും ഇന്ത്യയുടെ വാതിൽക്കൽ; മാലദ്വീപിൽനിന്ന് മോദിയും പാഠം പഠിക്കുമോ?
Mail This Article
മന്ത്രിസഭയിലെ രണ്ട് അഗങ്ങളെ രാജിവയ്പിച്ചതിനു ശേഷം ഏതെങ്കിലും രാജ്യത്തലവൻ ഇന്ത്യയിലേയ്ക്കു വന്നിട്ടുണ്ടോ? ഒക്ടോബർ ആറിന് ഡൽഹിയുടെ ആതിഥ്യം സ്വീകരിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് അതുവേണ്ടിവന്നു. ഇതിനു പുറമേ ഇന്ത്യയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ഐക്യരാഷ്ട്ര സംഘടനയിലും (യുഎൻ) അദ്ദേഹം മയപ്പെടുത്തി. ഇന്ത്യയിലേക്ക് ആദ്യമായി ഉഭയകക്ഷി സന്ദർശനത്തിന് വരുമ്പോള്‍ മഞ്ഞുരുക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് മുയിസു എത്തിയിരിക്കുന്നത്. മാലദ്വീപിൽ 2023ലും 2024ലും ഇന്ത്യാ വിരുദ്ധത ശക്തമാക്കി, അതു വോട്ടാക്കിയാണ് മുയിസു ഭരണം പിടിച്ചത്. എന്നാൽ ഭരണം തുടർന്നപ്പോഴാണ് അയലത്തെ വലിയ രാജ്യത്തെ പിണക്കുന്നതിലെ അപകടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അത്യാഹിതങ്ങളിൽ മാലദ്വീപിന്റെ ‘911’ എന്ന നമ്പരിൽ വിളിച്ചാൽ ഡൽഹിയാണ് ആദ്യമെടുക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ മുയിസുവിനും പതിയെ മനസ്സിലായി. സാധാരണ ഗതിയിൽ അധികാരമേറ്റതിനു ശേഷം മാലദ്വീപ് ഭരണാധികാരികളുടെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കാണ്. എന്നാൽ മുയിസു ഈ പതിവ് ആദ്യമായി തെറ്റിച്ചു. അധികാരമേറ്റ് പതിനൊന്ന് മാസത്തിനു ശേഷമാണ് ഉഭയകക്ഷി സന്ദർശനത്തിനായി പ്രസിഡന്റ് ഇന്ത്യയിലേക്കു വരുന്നത്; ഉണ്ടായത് വലിയ ഇടവേള. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് മുയിസു 2024 ജൂൺ ആദ്യവാരം ഡൽഹിയിലെത്തിയിരുന്നു. പിന്നെയും നാല് മാസങ്ങൾ കഴിഞ്ഞു മാത്രമേ മുയിസുവിന് ഉഭയകക്ഷി സന്ദർശനത്തിന് എത്താനായുള്ളൂ. മാലദ്വീപിനുണ്ടായ മനംമാറ്റത്തില്‍, അയൽരാജ്യങ്ങളിലെ നയതന്ത്ര പിഴവിന്റെ പേരിൽ നേരത്തേ മോദി സർക്കാരും