ഒക്ടോബർ 1ന് വൈകിട്ട് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആക്രമണത്തിന് ഇറാന്‍ 181 മിസൈലുകൾ തൊടുത്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകർത്തു എന്നുമായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ അന്നു രാത്രിതന്നെ വിദേശ ടെലിവിഷൻ ചാനലുകളും സമൂഹ മാധ്യമങ്ങളും പുറത്തുവിട്ട ദൃശ്യങ്ങളിലെല്ലാം ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മിസൈലുകൾ വീണ് പൊട്ടിത്തെറിക്കുന്നത് കാണാമായിരുന്നു. തെക്കൻ ഇസ്രയേലിലെ വ്യോമതാവളത്തിൽ ഇറാനിയൻ മിസൈലുകൾ വീണതായി വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ ഇസ്രയേല്‍ സേനയും (ഐഡിഎഫ്) സംഭവം സ്ഥിരീകരിച്ചു. മിസൈലുകൾ വീണെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്നാണ് തുടക്കത്തിൽ ഐഡിഎഫ് അറിയിച്ചത്. എന്നാൽ അന്നത്തെ ആക്രമണത്തിൽ മുപ്പതിലധികം ഭാഗങ്ങളിൽ മിസൈല്‍ വീണതായാണ് ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ വിവിധ മാധ്യമങ്ങൾ കണ്ടെത്തിയത്. ഇത്രയും സാങ്കേതികതയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒപ്പം യുഎസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായവും ലഭിച്ചിട്ടും ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഇസ്രയേലിന്റെ തന്ത്രപ്രധാന ഇടങ്ങളിൽ പോലും മിസൈൽ വീണു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്താണ് ആ രാത്രി സംഭവിച്ചത്? എവിടെയെല്ലാം ആണ് ഇറാന്റെ മിസൈലുകൾ വീണത്? ഇസ്രയേലിന് എത്രത്തോളം നാശനഷ്ടം സംഭവിച്ചു? വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച ഇറാനിയൻ മിസൈലുകൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com