‘‘ഇത് ഇസ്രയേലിന്റെ പേൾ ഹാർബറാണ്’’- (2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ മുന്‍ വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്.) അന്ന് ശാബത്ത് ദിനമായിരുന്നു. ഇസ്രയേൽ ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലും. പ്രാദേശിക സമയം പുലർച്ചെ ആറരയോട് അടുത്തിരിക്കുന്നു. പെട്ടെന്ന് ആകാശത്തു സ്ഫോടനശബ്ദങ്ങളുയർന്നു. ആക്രമണ മുന്നറിയിപ്പിന്റെ ശബ്ദം മുഴങ്ങി. നൂറുകണക്കിന് മിസൈലുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി പാഞ്ഞുവരികയായിരുന്നു. ഇസ്രയേലിന്റെ അഭിമാനമായ വ്യോമാക്രമണ കവചം അയൺ ഡോം അവയിൽ ഭൂരിപക്ഷം എണ്ണത്തെയും ചെറുത്തു തകർത്തു. പക്ഷേ പാഞ്ഞുവന്ന മിസൈലുകളുടെ എണ്ണം ആയിരങ്ങളായപ്പോൾ അയൺ ഡോമിന്റെ ശേഷിക്കപ്പുറത്തായി കാര്യങ്ങൾ. അതിനെ മറികടന്ന് മിസൈലുകൾ ഇസ്രയേലിന്റെ മണ്ണിലേക്കു തുടരെത്തുടരെ പറന്നിറങ്ങി. മണ്ണിൽ തുരുതുരെ സ്ഫോടനങ്ങളുണ്ടായി. അപ്രതീക്ഷിതമായി ഉണ്ടായ വ്യോമാക്രമണത്തിന്റെ നടുക്കം മാറും മുൻപ് അതിർത്തികളിലെ സൈനിക കാവലും ഇരുമ്പു വേലികളും ഭേദിച്ച് ഹമാസിന്റെ സായുധസംഘങ്ങൾ ഇസ്രയേലിലേക്കു കടന്നുകയറിയെന്ന വാർത്തയെത്തി. കരയിലൂടെയും കടലിലൂടെയുമെത്തിയ ആ സംഘങ്ങൾ മുന്നിൽക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. തെരുവുകളും വീടുകളും ചോരക്കളമായി. വഴികളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. അതിർത്തിയിലെ സൈനികപോസ്റ്റുകളിലെ സെനികരെ വകവരുത്തുന്നതിന്റെയും ബുൾഡോസർ കൊണ്ട് ഇരുമ്പുവേലി തകർക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഹമാസിന്റെ ടെലഗ്രാം ചാനലുകളിലൂടെ പ്രചരിച്ചു. പിന്നാലെ, ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിന്റെ പ്രസ്താവന വന്നു: ‘ഇസ്രയേലിനെതിരെ ഹമാസ് സൈനികനീക്കം തുടങ്ങിയിരിക്കുന്നു. ഓപറേഷൻ അൽ- അഖ്‌സ ഫ്ലഡ് എന്നു പേരിട്ട നീക്കത്തിന്റെ തുടക്കമാണ് ഈ ആക്രമണം.’ അയ്യായിരത്തോളം മിസൈലുകളാണ് ഇസ്രയേലിനു നേർക്കു തൊടുത്തതെന്നും ഡീഫ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിലൊന്നെന്ന് അവകാശപ്പെടാവുന്ന ഇസ്രയേലിന്റെ മൊസാദിനോ ആഭ്യന്തര ഇന്റലിജൻസിന് നേതൃത്വം വഹിക്കുന്ന ഷിൻ ബെറ്റിനോ ഹമാസിന്റെ നീക്കം അറിയാനായില്ല. അതെങ്ങനെ സംഭവിച്ചെന്ന് ലോകം അമ്പരന്നു. ആകാശം വഴിയുള്ള ഏതാക്രമണത്തെയും തടയുമെന്ന് ഇസ്രയേൽ അഭിമാനത്തോടെ കരുതിയിരുന്ന അയൺ ഡോമിനെ ഹമാസ് മിസൈലുകൾ മറികടന്നു എന്നത് ഇസ്രയേലിനു ഞെട്ടലും നാണക്കേടുമുണ്ടാക്കി. യുഎസ് പിന്തുണയോടെയാണ് അയൺ ഡോമിന്റെ പ്രവർത്തനമെന്നത് ആ നാണക്കേടിനെ ഇരട്ടിയുമാക്കി. ആക്രമണത്തിനു പിന്നാലെ, രാജ്യത്തെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com