ഒക്ടോബർ 1ന് വൈകിട്ട് തൊടുത്തുവിട്ട ആ 181 ഇറാനിയൻ മിസൈലുകൾക്ക് അതുക്കും മേലെ എണ്ണിയെണ്ണി തിരിച്ചടി നല്‍കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. അതേസമയം, ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുകയും ചെയ്യുന്നു. 2015ലെ ആണവ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവലിഞ്ഞതിനു ശേഷം ഇറാൻ ആണവ പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സംപുഷ്ടമായ യുറേനിയം ഉൽപാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാൻ, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിർമിക്കാൻ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി ചർച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇറാൻ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും ആശങ്കകൾ ഉയർത്തുന്നതാണ്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com