അർധരാത്രിയിൽ ഭൂമി വിറച്ചു, ഇറാനിൽ അസാധാരണ പ്രകമ്പനം: നടന്നത് അണുബോംബ് പരീക്ഷണം? മിണ്ടാതെ ഇസ്രയേൽ
Mail This Article
ഒക്ടോബർ 5, പ്രാദേശിക സമയം രാത്രി 10.45ന് മധ്യ ഇറാനിൽ അസാധാരണമായൊരു ഭൂചലനം രേഖപ്പെടുത്തി. അരാദാൻ നഗരമായ സെംനാനിൽ ഭൂചലനം രേഖപ്പെടുത്തിയതായി മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഇറാൻ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഗൂഗിൾ സേർച്ചിൽ ഈ വിഷയം ടോപ് ട്രെൻഡിങ്ങിലെത്തി. ഇപ്പോഴും ഇതേ കാര്യം തന്നെയാണ് ഓൺലൈനിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 181 മിസൈലുകൾ തൊടുത്ത് ആക്രമണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം ഇറാൻ, ഇസ്രയേൽ, യുഎസ് എന്നിവിടങ്ങളിൽ നിശ്ശബ്ദതയും പ്രകടമാണ്. യഥാർഥത്തിൽ ഇറാൻ ആണവ പരീക്ഷണം നടത്തിയോ? പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക വിദഗ്ധരുടെയും നിരീക്ഷണപ്രകാരം ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധം ഉണ്ടാകാമെന്നാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ പരീക്ഷണം നടന്നിരിക്കാമെന്നും പറയുന്നു. അതേസമയം, ഇറാൻ ഒരു ഭൂഗർഭ ആണവ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി അവകാശപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അണുബോംബ് പരീക്ഷണത്തിന്റെ സംശയങ്ങളിലേക്ക് നീങ്ങുന്നത്. മാത്രവുമല്ല, സെംനാൻ പ്രദേശത്ത്