പെട്ടിയിലാക്കി ഹിസ്ബുല്ലയ്ക്ക് അയച്ചത് 5000 ‘ബോംബ്’; ഇടനിലക്കാരിയും മൊസാദിന്റെ കെണിയിൽ; ‘എആർ924’ വൈബ്രേറ്റ് ചെയ്തു, ലോകം വിറച്ചു!
Mail This Article
സെപ്റ്റംബർ 17. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകർ ആ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അവർ മാസങ്ങളായി കൊണ്ടുനടക്കുകയും ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുക, നിരവധി പേർ മരിച്ചുവീഴുക, മാരകമായി പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറയുക... എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഹിസ്ബുല്ല പ്രവർത്തകർ ഭയന്നുവിറച്ചു, രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പൊട്ടിത്തെറി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ കയ്യിലെ ഫോണുകൾ പോലും പലരും ഉപേക്ഷിച്ചു. വീടുകളും വാഹനങ്ങളും വരെ അവർ ഭീതിയോടെ വീക്ഷിക്കാൻ തുടങ്ങി. തൊട്ടടുത്ത ദിവസം വാക്കിടോക്കികളും സോളർ എനർജി സംവിധാനങ്ങളും കൂടി പൊട്ടിത്തെറിച്ചതോടെ ആ ഭീതിയുടെ വ്യാപ്തി കൂടുകയും ചെയ്തു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയ്ക്ക് വിനാശകരമായ പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയ, ആധുനിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും അപകടകരവുമായ ചാര ദൗത്യത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ശരിക്കും അന്ന് എന്താണ് സംഭവിച്ചത്? ആരായിരുന്നു ആ 5000 ബോംബുകൾ നിർമിച്ച് ലബനനിലേക്ക് കയറ്റി അയച്ചത്? കേവലം ഒരു മെസേജിലൂടെ എങ്ങനെയാണ് ഇത്രയും വലിയ സ്ഫോടനങ്ങൾ നടത്തിയത്? എത്രത്തോളം സമയമെടുത്താണ് മൊസാദ് ദൗത്യം നടപ്പിലാക്കിയത്? ദൗത്യത്തെക്കുറിച്ച് അവസാന ദിവസങ്ങളിൽ അറിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രിയുടെയും കൂടെയുള്ള നേതാക്കളുടെയും പ്രതികരണം എന്തായിരുന്നു? സ്ഫോടനങ്ങൾ നടന്ന് ഒരു മാസം തികയാറാകുമ്പോഴാണ് ഒട്ടേറെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യാന്തര മാധ്യമങ്ങളും വിവിധ ഏജൻസികളും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് എന്താണ്?