ഒടുവിൽ മധ്യപൂർവേഷ്യയെ ആശങ്കയുടെ അഗ്നിക്കരവലയത്തിലാഴ്ത്തി അതു സംഭവിച്ചിരിക്കുന്നു. ഇറാനു നേരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരിക്കുന്നു. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തോടെ വെടിനിർത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഉരുണ്ടുകൂടുന്നത് യുദ്ധമേഘങ്ങൾ. ആക്രമണം ഇസ്രയേൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കില്ലെന്ന് യുഎസും വ്യക്തമാക്കിയിരിക്കുന്നു. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാനും തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം ഒക്ടോബർ 26ന് രാവിലെ നാലോടെയാണ് ഇറാനു നേരെ ഇസ്രയേലിന്റെ മിസൈലാക്രമണം തുടങ്ങിയത്. എന്താണ് ഇത്തരമൊരു ആക്രമണത്തിനു പിന്നിലെ പ്രകോപനം. അതിന്റെ ഉത്തരം കിട്ടണമെങ്കിൽ അൽപം പുറകോട്ട് പോകണം. അധികമൊന്നും വേണ്ട, ഒക്ടോബർ ഒന്നു വരെ. ഒക്ടോബർ ഒന്നിന് വൈകീട്ടി ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ വരുത്താൻ പോന്നതായിരുന്നു. ഇസ്രയേൽ അതിന്റെ ചരിത്രത്തിൽ നേരിട്ട വലിയൊരു മിസൈൽ ആക്രമണം കൂടിയായിരുന്നു അത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അന്ന് ഇസ്രയേലിനുണ്ടായത്. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് തുടക്കത്തിൽ ഇസ്രയേൽ എല്ലാം ചിരിച്ചു തള്ളിയെങ്കിലും ഇറാന്റെ മിസൈലുകൾ കൊള്ളേണ്ടയിടത്തുതന്നെ കൊണ്ടു എന്നാണ് ഇപ്പോഴത്തെ തിരിച്ചടി വ്യക്തമാക്കുന്നത്. ഇസ്രയേലിലെ ഇൻഷുറൻസ് കമ്പനികള്‍ പുറത്തുവിട്ട കണക്കിലാണ് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടം വ്യക്തമായത്. കേവലം 181 മിസൈലുകൾക്ക് ഇത്രയും നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ശക്തമായ യുദ്ധമുണ്ടായാൽ ഇസ്രയേലിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യവും അതോടെ ഉയർന്നു. നാശനഷ്ടങ്ങളുടെ കണക്കാകട്ടെ ഇസ്രയേൽ ഔദ്യോഗിമായി പുറത്തുവിട്ടതുമില്ല. അന്നത്തെ ആക്രമണത്തിൽ ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എങ്കിലും പുതിയ കണക്കുകൾ വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. മാത്രവുമല്ല, ഇസ്രയേലിന്റെ തന്ത്രപ്രധാന വ്യോമതാവളത്തിൽ വരെ ഇറാൻ മിസൈലുകൾ‍ നാശനഷ്ടം വിതച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇറാനു മറുപടി നൽകാനുള്ള

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com