4വർഷം കൂടുമ്പോഴുള്ള നവംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്കു ശേഷം വരുന്ന ചൊവ്വാഴ്ച യുഎസിന് വോട്ടുൽസവമാണ്. പക്ഷേ ഈ വോട്ടിൽ തീരില്ല യുഎസിലെ തിരഞ്ഞെടുപ്പ് പോരാട്ടം
തൊട്ടടുത്ത മാസമായ ഡിസംബറിലെ രണ്ടാം ബുധനാഴ്ചയ്ക്ക് ശേഷം വരുന്ന തിങ്കളാഴ്ചയാണ് ശരിക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പും മനസ്സിൽവച്ച് യുഎസ് തിരഞ്ഞെടുപ്പ് കണ്ടാൽ ഒന്നും മനസ്സിലാവില്ല. കാരണം ഇവിടെ തിരഞ്ഞെടുപ്പ് ആചാരങ്ങൾ കുറച്ച് അധികമാണ്. അവ എന്തൊക്കെയെന്ന് വിശദമാക്കുകയാണ് ഇൻഫോ ഗ്രാഫിക്സ് സഹായത്തോടെ
Mail This Article
×
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.