പണിയൊന്നുമില്ലാതെ നാട്ടിൽ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നായകന് യുഎസിൽ നിന്നൊരു ക്ഷണം. ‘‘കലിഫോർണിയയുടെ ഗവർണർ സ്ഥാനാർഥി ജോൺ കോറി പ്രചാരണത്തിൽ അൽപം പിന്നിലാണ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നൽകി സഹായിക്കാൻ ഉടൻ എത്താമോ...’’. 10 വർഷം മുൻപ് ഓണക്കാലത്ത് ചിരിപടർത്തിയെത്തിയ ‘പെരുച്ചാഴി’ എന്ന സിനിമയുടെ കഥയുടെ പോക്കും ഇങ്ങനെയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന്റെ തലേന്നാൾ നായകൻ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ഫലം അട്ടിമറിക്കുന്ന സീനെത്തിയപ്പോള്‍ പ്രേക്ഷകരുടെ ചിരി മാഞ്ഞു. യുഎസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഇതായിരുന്നു പലരുടെയും സംശയം. തിരക്കഥയുടെ ലോജിക്കിനെ കളിയാക്കി പ്രേക്ഷകർ അന്നു ചോദിച്ച ചോദ്യം പക്ഷേ 6 വർഷത്തിനു ശേഷം ഡോണൾഡ് ട്രംപിലൂടെ ലോകം വീണ്ടും കേട്ടു! 2020ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ആദ്യം ഉയർത്തിയത് വോട്ടെടുപ്പിൽ കൃത്രിമം സംഭവിച്ചു എന്ന ആരോപണമായിരുന്നു. പിന്നാലെ നിറതോക്കുകളും മാരകായുധങ്ങളുമായി ട്രംപ് അനുകൂലികൾ തെരുവിലും കാപ്പിറ്റോൾ മന്ദിരത്തിലും കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ യുഎസ് നാണംകെട്ടു തലതാഴ്ത്തി. ജനാധിപത്യത്തിന്റെ ഭാഗമായി അതിരറ്റ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന യുഎസിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി ഈ ആക്രമണങ്ങളെല്ലാം. ഇക്കുറിയും ട്രംപ് പരാജയപ്പെട്ടാൽ 2020 ആവർത്തിക്കുമെന്ന് ഉറപ്പായിരുന്നു. ട്രംപ് തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ഇത്തവണ തോറ്റാൽ അത്രപെട്ടെന്നൊന്നും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com