‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് ഭരിക്കും, സ്പേസ്എക്സ് മുതലാളി ഇലോൺ മസ്ക് ലോകവും കീഴടക്കും’– ഇതായിരുന്നു യുഎസ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന ആദ്യ നിരീക്ഷണങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്തെ ഏറ്റവും വലിയ ധനികൻ മസ്ക് തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്കിന്റെ സഹായത്തെ ട്രംപും എടുത്തുപറയുന്നുണ്ടായിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് മസ്‌ക് രംഗത്തെത്തിയത്. ആ തീരുമാനം കൃത്യമായിരുന്നു എന്ന് ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ ജയം. ‘ഇതാ ഒരു പുതിയ താരം’ എന്നാണ് വി‍ജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇലോൺ മസ്‌കും ഡോണൾഡ് ട്രംപും ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ളതും പലപ്പോഴും ധ്രുവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളതുമായ രണ്ട് വ്യക്തികളാണ്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, സമൂഹ മാധ്യങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് പിന്നാലെ നീങ്ങുന്ന മസ്‌ക് ഒന്നിലധികം വ്യവസായങ്ങളിൽ വിപ്ലവപരമായ മാറ്റങ്ങൾകൊണ്ടുവന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്ന ട്രംപ് ദേശീയവാദ, രാജ്യാന്തര നയതന്ത്ര, ബിസിനസ് കേന്ദ്രീകൃത തന്ത്രങ്ങൾ ഉപയോഗിച്ച് യുഎസ് രാഷ്ട്രീയത്തിൽ വൻ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിയാണ്. ട്രംപും മസ്കും ഒന്നിക്കുമ്പോൾ യുഎസിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? രാജ്യാന്തര വിപണികളിൽ ഈ കൂട്ടുക്കെട്ട് എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? ബഹികരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? ഇലോൺ മസ്ക് ആയിരിക്കുമോ വരും ദിവസങ്ങളിൽ ലോകം ഭരിക്കാൻ പോകുന്നത്? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com