ആസന്നമായ പരാജയം തുറിച്ചുനോക്കിയിരിക്കെ, യുദ്ധത്തിൽ റഷ്യയെ തോൽപിക്കാനുള്ള വിക്ടറി പ്ലാനുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. അതിനിടെ റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രൂക്ഷത പകർന്ന് ഉത്തരകൊറിയൻ സ്പെഷൽ ഫോഴ്സ് സൈനികർ റഷ്യയിൽ. ഇസ്രയേൽ – ഇറാൻ സംഘർഷവും യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുക്രെയ്നിന്റെ വിധി നിർണയിക്കാനിരിക്കെ സെലെൻസ്കി അവതരിപ്പിച്ച വിക്ടറി പ്ലാൻ അമേരിക്കയേയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലേക്കും നയിക്കുന്നു. അതേസമയം കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. കിഴക്കൻ യുക്രെയ്നിലെ പ്രതിരോധ കോട്ടയുടെ നങ്കൂരമായിരുന്ന വുളെദാർ ഒക്ടോബർ ഒന്നിനു പിടിച്ചെടുത്ത റഷ്യൻ സേന, യുക്രെയ്ൻ ഒരുക്കിയ പ്രതിരോധ നിരകളെയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്ത് മുന്നേറുകയാണ്. സൗത്ത് ഡോണെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ പ്രതിരോധനിര പൂർണമായും തക‍ർന്നു കഴിഞ്ഞു. ഇവിടെ റഷ്യൻ സേന വൻ മുന്നേറ്റവും തുടങ്ങി. സെലെൻസ്കിയുടെ വിക്ടറി പ്ലാനിന്റെ ഭാഗമായി റഷ്യയിലെ കുർസ്ക് പ്രവശ്യയിൽ കടന്നുകയറി 1200 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്ത യുക്രെയ്നിന്റെ ‘ധീരനടപടി’ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായും മാറിക്കൊണ്ടിരിക്കുന്നു. യുക്രെയ്ൻ സൈന്യത്തിനെ നേരിടാനായി 8000 ഉത്തര കൊറിയൻ സൈനികർ കുർസ്ക് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിക്കുകയും ചെയ്തു. കുർസ്ക് കടന്നുകയറ്റം യുക്രെയ്നിനു വിനയായി തീർന്നതെങ്ങനെയാണ്? യുക്രെയ്നിന്റെ പ്രതിരോധം തകർത്ത് കിഴക്കൻ യുക്രെയ്നിൽ റഷ്യ വൻ മുന്നേറ്റം നടത്തുന്നതെങ്ങനെയാണ്? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com