പാടത്തെ പണിവിട്ട് കൊടി പിടിക്കാനില്ല; ആരാണ് യഥാർഥ സ്ഥാനാർഥിയെന്നും പിടിയില്ല! പാർട്ടിയേക്കാൾ ‘വലിയ’ നേതാക്കളും
Mail This Article
പഞ്ചസാര മില്ലുകൾ സമൃദ്ധമായ മഹാരാഷ്ട്രയിലെ ചായയ്ക്ക് അതിമധുരമാണ്. ചോദിക്കാതെതന്നെ പഞ്ചസാര വാരിക്കോരി ഇട്ടു തരും. ഇവിടെ കർഷകർക്കു രാഷ്ട്രീയ പാർട്ടികൾ കൊടുക്കുന്ന വാഗ്ദാനങ്ങളും അങ്ങനെയാണ്, വാരിക്കോരി. എന്നാൽ ഇതിൽ എത്രയെണ്ണം നടപ്പാകുന്നുണ്ടെന്നറിയാൻ അവിടുത്തെ കർഷകർക്കിടയിലൂടെ കുറച്ചുദൂരം ഒന്നു സഞ്ചരിച്ചാൽ മതി. എന്തും വിളയുന്നതാണു മഹാരാഷ്ട്രയുടെ മണ്ണ്. നെല്ലും കരിമ്പും ഓറഞ്ചും മുതൽ കടുകുവരെ പല വിളകൾ. ഇവിടുത്തെ രാഷ്ട്രീയത്തിലും അങ്ങനെയാണ്. ആരും ഏതു പാർട്ടിയിലേക്കും ചേക്കേറും. ഏതു പാർട്ടിയേയും പിളർത്തും. ഒരിക്കലും ചേരാത്തവർ ചേർന്നു സർക്കാരുണ്ടാക്കും. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ സർക്കാരുണ്ടാക്കാൻ നേരം മറുകണ്ടം ചാടും. അതുകൊണ്ടൊക്കെത്തന്നെ കർഷകരും ഗ്രാമീണരും തിരഞ്ഞെടുപ്പിനെക്കുറിച്ചു വലിയ ആവേശഭരിതരൊന്നുമല്ല. കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉണ്ടായ ഓളത്തിന്റെ പത്തിലൊന്നുപോലും ഇല്ല 288 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ. റാലികൾ നടക്കുന്ന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും അല്ലാതെ