മോദി വന്നു, കണ്ടു, കൈവിട്ടു; ‘300 രൂപ’ എത്ര നാൾ നൽകും! ദുരന്തമേറ്റു വീണവരാണ്, കേന്ദ്രം ദുരിതത്തിലാഴ്ത്തരുത്
Mail This Article
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ