മഹാഭാരത യുദ്ധം പോലൊരു തിര‍ഞ്ഞെടുപ്പ്? മഹാരാഷ്ട്രയെക്കുറിച്ച് അങ്ങനെത്തന്നെ പറയേണ്ടി വരും. യുദ്ധഭൂമിയിൽ വില്ല് തൊടുക്കാനെടുത്തപ്പോൾ ശത്രുപക്ഷത്ത് ബന്ധുക്കളെയും ഗുരുക്കൻമാരെയും കണ്ട് ശരീരം തളർന്നത് അർജുനനാണ്. ഇതുപോലെ ഇരുപക്ഷത്തുമായി രണ്ട് എൻസിപി, രണ്ട് ശിവസേന പാർട്ടികളായി പിളർന്ന് മുഖാമുഖം നിന്ന് പോരാടുന്ന മഹാരാഷ്ട്രയിലെ നേതാക്കൾക്കും മനസ്സിൽ ധാർമിക ദുഃഖം തോന്നിക്കാണില്ലേ? മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് വലുതായ ശിവസേനയാണ് ഇപ്പോൾ രണ്ടായി കോൺഗ്രസിനും ബിജെപിക്കും ഒപ്പം നിൽക്കുന്നത്. ഇതേ വിധിയാണ് രാഷ്ട്രീയത്തിൽ സ്വന്തം 'ക്ലോക്കിൽ' നല്ല സമയം നോക്കി കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ശരദ് പവാറിനും സംഭവിച്ചത്. അധികാരരാഷ്ട്രീയം പാർട്ടികളെ സ്വന്തം അസ്തിത്വം മറന്നും എങ്ങനെ കൂട്ടുകാരാക്കുമെന്നും ശത്രുക്കളാക്കി പിരിക്കുമെന്നും മഹാരാഷ്ട്ര കാണിച്ചു തരുന്നു. സാമ്പത്തിക തലസ്ഥാനം, രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനം ഈ വിശേഷണങ്ങളുള്ള മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അതിനാൽതന്നെ രണ്ടിൽ നിന്നും പിളർന്നുണ്ടായ നാല് പാർട്ടികൾക്കും ഇത് അഭിമാന പോരാട്ടവുമായിരുന്നു. ഇവരിൽ ആരാണ് ‘ഒറിജിനൽ’ എന്നതിന് ജനം വോട്ടിലൂടെ വിധിപറയുന്നു. ഇതുകൊണ്ടെല്ലാം ഒട്ടേറെ പ്രത്യേകതയുള്ളതായിരുന്നു ഇക്കുറി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ഒരു കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. അതേസമയം മാസങ്ങൾക്കു മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലംവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ അളക്കുന്നവരാണ് അധികവും. എന്നാൽ സീറ്റുകളുടെ എണ്ണം മാത്രം വച്ചുള്ള അളക്കലുകൾ വോട്ടിങ് ശതമാനത്തിലേക്ക് നീളുമ്പോൾ ഫലം പ്രവചനാതീതമാവും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്ന സഖ്യങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടത്? അവരെങ്ങനെയാണ് പരസ്പര വൈരികളായി മാറിയത്? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com