മോദി, ഷാ പലവട്ടമെത്തി, ഈ ക്ഷീണം ബിജെപി മറക്കില്ല; ‘മഹാതോ’യും ചതിച്ചു; യുവാക്കളെയും സ്ത്രീകളെയും കയ്യിലെടുത്ത് ജാർഖണ്ഡ് ദമ്പതികൾ
Mail This Article
തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള്‍ ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ. ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും