ലോറികൾ പരിശോധിക്കാൻ പൊലീസിന് പേടി; കണ്ടത് ‘കള്ളക്കളി, കിട്ടിയത് കോടികളും; ‘അവർ പറഞ്ഞു, അൽപം ഭാരിച്ചതാണ്!
Mail This Article
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.