നിസ്സാരമല്ല തക്കാളിപ്പനിക്കു ശേഷം വരുന്ന പാടുകൾ; എപ്പോഴും മരുന്നിനെ മാത്രം സംശയിക്കല്ലേ; വേദനയില്ലെങ്കിലും ആ കുമിളകൾ ജീവനെടുത്തേക്കാം
Mail This Article
ദംഗൽ സിനിമയിലെ ബബിതയായി വേഷമിട്ട സുഹാനി ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന ത്വക്ക് രോഗത്തെ തുടർന്ന് 19 വയസ്സിൽ മരണത്തിന് കീഴടങ്ങിയത് 2023ലാണ്. പേശികളുടെ വീക്കത്തിൽ തുടങ്ങി ശരീരഭാരം കുറഞ്ഞ് ഒടുവിൽ ശ്വാസതടസം മരണകാരണമാവുന്ന ഓട്ടോ ഇമ്യൂൺ ഡിസീസ്. തെന്നിന്ത്യൻ സിനിമാ താരം സാമന്തയും തന്നെ ബാധിച്ചിരിക്കുന്ന ‘ഡെർമറ്റോമയോസൈറ്റിസ്’ എന്ന രോഗത്തോട് പൊരുതുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ത്വക്ക് രോഗങ്ങൾ പലതും നമ്മൾ കരുതുംപോലെ അത്ര നിസ്സാരക്കാരല്ല. ചർമത്തിനു പുറമേ കാണുന്ന ചെറിയ പാടുകളിൽ പോലും കരുതൽ പുലർത്തണം. മുൻപ് ഡെങ്കിപ്പനിക്കു പിന്നാലെ മാത്രം വന്നിരുന്ന ചില ത്വക്ക് രോഗങ്ങൾ ഇപ്പോൾ സാധാരണ വൈറൽ പനിക്കു ശേഷം പോലും വരാറുണ്ട്. കുട്ടികളിലും പ്രമേഹബാധിതരിലും ചിലപ്പോഴൊക്കെ ഇത് കൂറേക്കൂടി ഗൗരവ സ്വഭാവത്തിലേക്ക് മാറാനുമിടയുണ്ട്. പൊതുവേ ചർമപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണ് മഞ്ഞുകാലം. വില്ലനാകുന്ന ത്വക്ക് രോഗങ്ങളെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് പരിഹാരം.