തൊണ്ടിമുതൽ കിട്ടിയില്ലെങ്കിൽ അവ ‘കൃത്രിമമായി’ സൃഷ്ടിച്ച് കേസിനു തെളിവുണ്ടാക്കുന്ന പൊലീസ് കഥകളേറെ വന്നിട്ടുണ്ട് കേരളത്തിൽ. പൊലീസിൽ മാത്രമല്ല വനംവകുപ്പിലും എക്സൈസിലുമെല്ലാം അത്തരത്തിൽ ഒട്ടേറെ കഥകൾ പറയാനുണ്ട് തൊണ്ടിമുതലുകൾക്ക്.
പൊലീസിനെ വരെ ചില നേരങ്ങളിൽ കള്ളനാക്കിക്കളയും ഈ ‘മുതലുകൾ’. ആ കഥകളാണിത്; പലതിന്റെയും പിന്നിലെ യാഥാർഥ്യം ഇന്നും ദുരൂഹതയുടെ മൂടുപടത്തിനുള്ളിലാണ്. മൃതദേഹത്തിലെ ആഭരണങ്ങളുടെ മോഷണം മുതൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളുള്ള മൊബൈൽ വരെയുണ്ട് അക്കൂട്ടത്തിൽ!
Mail This Article
×
ഒരു കേസിന്റെ നിലനിൽപിൽ പൊലീസ് കണ്ടെടുക്കുന്ന ‘തൊണ്ടി’യുടെ പ്രാധാന്യം എത്രത്തോളം വലുതാണ്? ഒരുപക്ഷേ ഇക്കാര്യം മലയാളികൾ എളുപ്പത്തിൽ മനസ്സിലാക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടതിനു ശേഷമാവും. എന്നാൽ കേസന്വേഷണത്തിന്റെ ഭാഗമായി തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വലിയ ശ്രദ്ധ നൽകേണ്ടത് അത് സൂക്ഷിച്ചു വയ്ക്കുന്നതിലാണ്. കാരണം, കോടതിയിൽ കേസ് വിസ്താരത്തിൽ കുറ്റം തെളിയിക്കാൻ തൊണ്ടിമുതൽ അത്യാവശ്യമാണ്. കേസ് കോടതിയിൽ എത്തുന്നതിനിടെ വിലപിടിപ്പുള്ള പല തൊണ്ടിമുതലുകളും അപ്രത്യക്ഷമാവുകയും തികച്ചും നാടകീയമായി അവയിൽ പലതും തിരികെ എത്തിയതുമായ സംഭവങ്ങൾ ഒട്ടേറെയുണ്ട് നമ്മുടെ കേരളത്തിൽ. പൊലീസിലും എക്സൈസിലും വനംവകുപ്പിലുമൊക്കെ ഇത്തരത്തിൽ മുങ്ങിയും പൊങ്ങിയും താരങ്ങളായ ഒട്ടേറെ തൊണ്ടിമുതലുകളുണ്ട്. അവയിൽ പലതും വാർത്തകളിലും ഇടംപിടിച്ചു. പലരുടെയും ജീവന്റെ പോലും വിലയുണ്ട് തൊണ്ടിമുതലുകൾക്ക്. അത്രയേറെ ‘വിലയേറിയ’ ചില തൊണ്ടിമുതലുകളുടെ കഥയാണിത്...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.