‘ഒരുത്തനെയും തലപൊക്കാൻ അനുവദിക്കില്ല’: പുട്ടിൻ മറന്നു ആ പ്രസംഗം, സിറിയയിൽ നാണംകെട്ടു; പണിയായത് ‘യുദ്ധക്കെണി’
Mail This Article
ഡിസംബർ 08, ഞായറാഴ്ച പുലർച്ചെ. സിറിയയിൽ വിമത സായുധസംഘം അതിവേഗം മുന്നേറുകയാണ്, ഓരോ പ്രദേശങ്ങളും പിടിച്ചെടുക്കുമ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് അണികൾ ആഘോഷിക്കുന്നു. അതേസമയം മറ്റൊരിടത്ത് പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രക്ഷപ്പെടാനുള്ള വഴികൾ തേടുന്ന തിരക്കിൽ. റഷ്യയിലേക്കും ഇറാനിലേക്കും ബഷാറിന്റെ കൂടെയുള്ളവർ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിമതർ ഡമാസ്കസിലെ തന്ത്രപ്രധാന പ്രദേശങ്ങൾ കൂടി പിടിച്ചടക്കിയതോടെ ബഷാറിനെ രക്ഷപ്പെടുത്തൽ വലിയ വെല്ലുവിളിയായി. അടുത്ത നിമിഷം എന്തു സംഭവിക്കാമെന്ന മണിക്കൂറുകളായിരുന്നു അത്. അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻതന്നെ രക്ഷയ്ക്കെത്തി. വിമാനത്തിന്റെ റഡാർ ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് ബഷാറും സംഘവും റഷ്യയിലേക്ക് പറന്നു. ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ഇതോടെ മിസൈൽ ആക്രമണത്തിൽ ബഷാറിന്റെ വിമാനം തകർന്നെന്ന ഊഹാപോഹ വാർത്തകളും അവസാനിച്ചു. മാനുഷിക പരിഗണന നൽകിയാണ് അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ നിലപാട്. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. പകരം, റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യയുടെയും ഒപ്പം ഇറാന്റെയും സഹായം ലഭിക്കുമെന്ന് കരുതി സമാധാനത്തോടെ ഭരിച്ചിരുന്ന ബഷാറിന്