‘കപ്പടിച്ച്’ സൗദി, 1.65 ലക്ഷം പേർക്ക് തൊഴിൽ; കാത്തിരിക്കുന്നു ആ അദ്ഭുതവും; മലയാളികള്‍ക്കും ആഘോഷനാളുകൾ
Mail This Article
10 വർഷം. അതു കഴിഞ്ഞാൽ സൗദിയിലും മലയാളികളുടെ മനസ്സിലും ലോകകപ്പ് ഫുട്ബോളിന്റെ പന്തുരുളും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യയ്ക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. 2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. യുറഗ്വായിൽ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നു മത്സരങ്ങൾ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് അനുവദിച്ചത്. 2026ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. “ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുന്നു. ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർഥത്തിൽ അവസരം വർധിപ്പിച്ചു.” 2030 ലോകകപ്പിനെക്കുറിച്ച് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതാണിത്. ആറ് രാജ്യങ്ങളിലും മൂന്ന് ഭൂഖണ്ഡങ്ങളിലുമായി 48 ടീമുകളും 104 മത്സരങ്ങളുമുള്ള ലോകകപ്പ് നടത്തുന്നതിനേക്കാൾ 2030ൽ നൂറാം വാർഷികം ആഘോഷിക്കാൻ മറ്റെന്താണ് നല്ലത് എന്നും ഇൻഫന്റിനോ ചോദിച്ചു. 1930ൽ യുറഗ്വായിലാണ് ആദ്യ ലോകകപ്പ് നടത്തിയത്. അർജന്റീനയും സ്പെയിനും മുൻപും