‘ആ പേടകത്തിൽ സുനിതയുണ്ടായിരുന്നെങ്കിൽ....’; ആശങ്കയായി സ്റ്റാർലൈനർ മടക്കം; നാസയ്ക്കും അറിയില്ല, ബഹിരാകാശത്ത് ഇനിയെന്ത് ചെയ്യും!
Mail This Article
എട്ടു ദിവസത്തേക്കെന്നു പറഞ്ഞാണ് ബോയിങ്ങിന്റെ പേടകത്തിൽ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പറന്നത്. ആ എട്ടുദിവസം പിന്നെ എട്ടു മാസമായി. ഇപ്പോഴിതാ പത്തു മാസം കഴിഞ്ഞാലും സനിതയും ബുച്ചും തിരികെ വരുമോയെന്ന സംശയത്തിലാണ്. 2025 ഫെബ്രുവരിയിൽ സുനിതയേയും ബുച്ചിനേയും തിരികെ ഭൂമിയിലേക്കു കൊണ്ടുവരുമെന്ന മുൻ പ്രഖ്യാപനം കഴിഞ്ഞ ദിവസം നാസ വിഴുങ്ങി. പകരം മാർച്ച് അവസാനത്തേക്ക് ദൗത്യം നീട്ടി. അതൊരുപക്ഷേ ഏപ്രിലിലേക്കും നീണ്ടേക്കാം. ‘ഇനിയെന്നു കാണും ഇനിയെന്നുകാണൂമീ ഭൂമിയെ’ എന്നു ചിന്തിച്ച് ബഹിരാകാശ നിലയത്തിൽ ഓരോ ദിവസവും തള്ളിനീക്കുകയാണ് ബുച്ചും സുനിതയും. യഥാർഥത്തിൽ എന്താണ് ഇവരുടെ മടക്കയാത്രയ്ക്ക് മുടക്കം നിൽക്കുന്നത്? യുഎസ് കമ്പനിയായ ബോയിങ്ങിന്റെ പുതിയ പേടക പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലേക്ക് (International Space Station) തിരിച്ചത്. എന്നാൽ നിരവധി തവണ ബഹിരാകാശത്ത് പോയിവന്നിട്ടുള്ള സുനിതയ്ക്ക് സ്റ്റാർലൈനർ എന്ന ആ പേടകത്തിലെ യാത്ര വലിയ തലവേദയാവുകയായിരുന്നു. എന്നു തിരിച്ചു വരാനാകും എന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബഹിരാകാശത്ത് 6 മാസം പിന്നിട്ട സുനിതയുടെയും ബുച്ചിന്റെയും ആരോഗ്യകാര്യത്തിലും വലിയ ചർച്ചകൾ നടക്കുകയാണ്. ബോയിങ് പേടകത്തിൽ പോയ സഞ്ചാരികളെ