‘എസ്എസ്എൽസിക്ക് ഫുൾ എപ്ലസ്, ഈ ചോദ്യങ്ങൾ പഠിച്ചാൽ മതി’: ഷുഹൈബിന്റെ പ്രവചനം കിറുകൃത്യം; പിന്നിൽ വൻ നിഗൂഢത; പരാതി പൂഴ്ത്തി സർക്കാരും!
Mail This Article
ചോദ്യങ്ങളും ഉത്തരങ്ങളും ചേരുന്നതാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷകൾ. എന്നാൽ ചോദ്യങ്ങൾ തന്നെ ചോരുന്നതാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് പരീക്ഷയായി മാറിയത്. അതേസമയം ചോദ്യ പേപ്പർ തന്നെ ചോർന്നെങ്കിലും ഇതുവരെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടുമില്ല. ഇത്തവണ ചോദ്യം ചോദിക്കുന്നത് വിദ്യാർഥികളും ജനങ്ങളുമാണെന്നു മാത്രം. ഉത്തരം പറയേണ്ടത് വിദ്യാഭ്യാസ വകുപ്പും. പഠനം മുതൽ ജോലി ലഭിക്കുന്നതിനു വരെ അടിസ്ഥാനമാക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അളവുകോലായ പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ ചോരുകയാണ്. ആരാണ് ഇതിനു പിന്നിൽ? എന്തു കൊണ്ടാണ് അവരെ കണ്ടെത്താൻ സാധിക്കാത്തത്? വിദ്യാഭ്യാസ വകുപ്പിന് ഉത്തരം മുട്ടിയപ്പോൾ സഹായത്തിന് പൊലീസിനെ ആശ്രയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ ചോർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായെന്നു വേണം കരുതാൻ. ചോദ്യക്കടലാസിലെ അതേ നമ്പർ ക്രമത്തിൽ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിലൂടെ പുറത്തുവന്നതോടെയാണ് ചോദ്യക്കടലാസ് ചോർന്നുവെന്ന് അധ്യാപകർ ഉറപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നതിനിടെ