ആണിയും ചില്ലും തുളച്ചുകയറി, അരയ്ക്കു മുകളിലേക്ക് ലക്ഷ്യമിട്ട് സ്കൂട്ടർ സ്ഫോടനം; പുട്ടിനെ വിറപ്പിച്ച രാസായുധ തലവന്റെ മരണം
Mail This Article
രാജ്യത്തെ തന്ത്രപ്രധാന പ്രദേശത്തു വച്ച് തന്റെ വിശ്വസ്തനായ സേനാ മേധാവികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. റഷ്യയുടെ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് സേനകളുടെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന മോസ്കോയിലെ റിയാസന്‍സ്‌കി സ്ട്രീറ്റിലെ ഒരു കെട്ടിട സമുച്ചയത്തിനു പുറത്തു നടന്ന സ്ഫോടനത്തിലായിരുന്നു മരണം. ഇത്രയും സുരക്ഷയൊരുക്കിയിട്ടുള്ള, സൈനിക മേധാവികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പോലും ആക്രമണം നടന്നുവെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തന്റെ ജീവനു പോലും എത്രമാത്രം സംരക്ഷണമുണ്ടെന്നു പ്രസിഡന്റിനെക്കൊണ്ട് തോന്നിപ്പിച്ച നിമിഷം. ഡിസംബർ 17നായിരുന്നു വീട്ടുപടിക്കൽ വച്ചുള്ള കിരിലോവിന്റെ മരണം. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയേറെ സുരക്ഷയുള്ള റഷ്യയിൽ ഇത്തരമൊരു ആക്രമണം നടത്താൻ യുക്രെയ്ന് എങ്ങനെ സാധിക്കും? സാധിച്ചു എന്നതാണ് ഉത്തരം. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള രഹസ്യ ആക്രമണത്തിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നതു കൂടിയായി ഈ ആക്രമണം. മാസങ്ങളോളം നടത്തിയ കൃത്യമായി പ്ലാനിങ്ങിലൂടെയാണ് റഷ്യൻ ആസ്ഥാനത്തുതന്നെ കയറി യുക്രെയ്ൻ ആക്രമിച്ചത്. റഷ്യൻ സേനയെയും പുട്ടിനെയും മാനസികമായി തകർക്കാൻ ശേഷിയുള്ളതായിരുന്നു ഈ ആക്രമണം. റഷ്യയുടെ രാസ, ജൈവ ആയുധ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരിക്കാം എന്നും നിരീക്ഷകർ പറയുന്നു. ആരാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്? എന്തൊക്കെ ആയുധങ്ങളും സാങ്കതിക സംവിധാനങ്ങളും ആസൂത്രണങ്ങളുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്? യുക്രെയ്നാണ് ഇതിനു പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?