ബഹിരാകാശത്ത് ജീവൻ വളർത്താൻ ഇന്ത്യ; യന്ത്രക്കൈ മുതൽ എഐ ലാബ് വരെ; ഐഎസ്ആർഒ നടത്തുക അസാധാരണ പരീക്ഷണങ്ങൾ
Mail This Article
ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങൾ. പതിയെ അവ പരസ്പരം അടുക്കുന്നു. ഒടുവിൽ ഒരുമിച്ചു ചേരുന്നു. ബഹിരാകാശത്തെ ഈ അപൂർവ കൂടിച്ചേരലിന് വേദിയൊരുക്കുന്നത് ഐഎസ്ആർഒയാണ്. പദ്ധതി വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഓർക്കണം. എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഡിസംബർ 30ന് രാത്രി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ഐഎസ്ആർഒ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. ഭൗമോപരിതലത്തിൽനിന്ന് 476 കിലോമീറ്റർ ഉയരത്തിലായിരിക്കും പേടകങ്ങളെ എത്തിക്കുക. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ച് കൂട്ടിച്ചേർക്കുന്നതാണ് ബഹിരാകാശ ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഈ ഡോക്കിങ് പരീക്ഷണം. മാത്രവുമല്ല, ബഹിരാകാശത്ത് ചെടി വളർത്തിയും ബാക്ടീരിയകളുടെ പ്രവർത്തനം പരീക്ഷിച്ചും പരീക്ഷണങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്ആർഒ. ചെലവു കുറഞ്ഞ ബഹിരാകാശ പരീക്ഷണ പ്ലാറ്റ്ഫോം ആ ‘പോയം–4’ലൂടെയാണ് ഈ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഉറപ്പാക്കുന്നത്. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു