ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ അവസാന വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണു ലോകം. എല്ലാ തുടക്കവും പ്രതീക്ഷകളുടേതാണ്. കൂടുതൽ നല്ല ലോകം തന്നെയാണ് എല്ലാവരുടെയും സ്വപ്നം. ഇന്ത്യയും അത്തരമൊരു സ്വപ്നത്തിന്റെ പ്രഭാതത്തിലാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അതിവേഗം കുതിക്കുന്നൊരു ശക്തിയായി ഈ മഹാരാജ്യം മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞാൽ അതു തീർത്തും അതിശയോക്തിയാവില്ല. അടിയുറച്ചൊരു സാമ്പത്തിക ശക്തിയായി, അനന്യമായ മാനവ വിഭവശേഷിയുടെ സ്രോതസ്സായി, വികസിത രാഷ്ട്രങ്ങൾക്കും വികസ്വര രാഷ്ട്രങ്ങൾക്കുമിടയിലെ മധ്യലോകത്തിന്റെ കേന്ദ്രമായി, പിന്നാക്ക രാഷ്ട്രങ്ങളുടെ സൗഹൃദപ്രതീക്ഷയായി ഇന്ത്യ എന്ന വലിയ രാജ്യം കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുമെന്നുതന്നെ കരുതാം. ലോകത്തിന്റെ പ്രതീക്ഷകൾ അങ്ങനെത്തന്നെ നിൽക്കട്ടെ. ഇന്ത്യക്കാരന് ഈ പുതുവർഷം എന്താണു കൊണ്ടുവരിക എന്നതാണ് അകത്തുനിന്നുള്ള ചോദ്യം. ‘ഹാപ്പി ന്യൂ ഇയർ ഇന്ത്യ’ എന്ന് ഈ പുതുവർഷാരംഭത്തിൽ ആശംസിക്കുമ്പോൾ അതിന് ‘ഹാപ്പി ന്യൂ ഇയർ, എവരി ഇന്ത്യൻ’ എന്നുകൂടി അർഥമുണ്ടെങ്കിലേ ആ ആശംസ പൂർണമായും സാർഥകമാകൂ. വികസിത രാഷ്ട്രത്തിന്റെ പുതുമോടികൾ എടുത്തണിയുമ്പോൾ, രാജ്യത്തിന്റെ നഗരമുഖം മാത്രമല്ല ഗ്രാമമൂലകളും സംതൃപ്തമാണെങ്കിലേ ഇതൊരു സന്തുഷ്ടരാഷ്ട്രമാകൂ. മതവും ജാതിയും വർഗവും വേർതിരിക്കാതെ എല്ലാവർക്കും തുല്യനീതിയും തുല്യ അവസരവും ലഭിക്കുകയും രാജ്യം എല്ലാവരുടേതുമാവുകയും ചെയ്യുമ്പോൾ ആണ് അതു സാധ്യമാകുക. അരികിലാക്കപ്പെട്ടവർക്കു നേരെ നീളുന്നൊരു കൈ, ജീവിതം തങ്ങളെയും ഒരു ചെറുചുവടെങ്കിലും മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്ന അധഃസ്ഥിത ജനകോടികളിലേക്കൊരു നോട്ടം, നീതിയുടെ തുലാസിന്റെ സദാ പാലിക്കപ്പെടുന്ന സമതുലിത... അങ്ങനെ ചിലതുകൂടി സംഭവിക്കുമ്പോൾ ആകും പുതുവർഷം ധന്യമാവുക. ഒരു തിരഞ്ഞെടുപ്പു വർഷത്തിന്റെ തിരക്കിനുശേഷം, താരതമ്യേന വലിയ തിരക്കുകളില്ലാത്തൊരു പുതുവർഷത്തിലേക്കാണ് രാഷ്ട്രീയ ഇന്ത്യ ചുവടുവയ്ക്കുന്നത്. പാതിവഴിയിൽ നിൽക്കുന്ന കർഷകപ്രക്ഷോഭം പോലെ, താൽക്കാലികമായൊരു ശമനം കൈവരിച്ച പൗരത്വനിയമ പ്രതിഷേധങ്ങൾ പോലെ എന്തെങ്കിലുമൊന്നിന് ഈ സമാധാന നിലയെ തകിടം മറിക്കാൻ അധികനേരം വേണ്ടിവരില്ല എന്നു നമുക്കെല്ലാമറിയാം. എങ്കിലും, കുറഞ്ഞത് അമിതാധികാര പ്രവണതകൾക്കൊരു

loading
English Summary:

India's 2025 Outlook: Political Stability and Economic Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com