കണ്ണുരുട്ടി, കസേര പോയി! ലാവ്ലിനിൽ വീഴാത്ത ട്രൂഡോ മോദിയിൽ വീണു; ഇനി വരുന്നത് ‘ട്രൂ ഫ്രണ്ട്സ്’; അപ്പോഴും താഴില്ലേ ട്രംപിന്റെ രോഷം?
Mail This Article
രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്. കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ? വിശദമായി പരിശോധിക്കാം.