ജനങ്ങളോട് പറഞ്ഞത് കേജ്രിവാൾ മറന്നു; പുതിയ ‘ഫോക്കസി’ന് കോണ്ഗ്രസ്; ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ലേ?
Mail This Article
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം പോരാടുന്ന 3 പ്രധാന പാർട്ടികൾക്കും ഫെബ്രുവരിയിൽ നടക്കുന്നത് അഭിമാന പോരാട്ടം. നാലാം വിജയം എന്ന റെക്കോർഡും കേന്ദ്ര സർക്കാരിനൊരു മറുപടിയും എന്ന നിലയിലാണ് ഭരണകക്ഷിയായ എഎപി രംഗത്തിറങ്ങുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരിക്കൽ മാത്രം അധികാരത്തിൽ എത്തിയ ബിജെപിയുടെ സ്വപ്നം തലസ്ഥാന നഗരി പിടിച്ചെടുക്കുക എന്നതു മാത്രം. 3 വർഷം തുടർച്ചയായി ഭരിച്ചിട്ടും നേട്ടങ്ങളുണ്ടായിട്ടും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് കോൺഗ്രസ്. പ്രമുഖ എല്ലാ കക്ഷികളുടെയും ആദ്യഘട്ട സ്ഥാനാർഥി പട്ടികകൾ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിലെ തെരുവോരങ്ങൾ കീഴടക്കി വോട്ടർമാരെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ്. അഴിമതി ആരോപണങ്ങളിലെ അറസ്റ്റ് എഎപിയെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ ഇനിയും പാർട്ടിക്കു സ്വാധീനമുണ്ടെന്നാണ് എഎപി നേതാക്കൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിയുടെ പ്രാദേശിക ശക്തി വളർന്നെന്നും ആ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്നുമാണ് ബിജെപി കരുതുന്നത്. കോൺഗ്രസ് സംഘടനാ സംവിധാനം പെടിതട്ടിയെടുത്ത് പോരാടാൻ ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചാൽ പോലും നേട്ടം അവകാശപ്പെടാം. എന്തെല്ലാമാണ് ഡൽഹിയിലെ പ്രധാന കക്ഷികളുടെ കരുത്തും ബലഹീനതകളും?...