‘അശ്വിൻ, ചെഹൽ, ഫെറാറി’. കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തനിക്കൊപ്പം നിൽക്കുന്ന 2 പേരെ രവിചന്ദ്രൻ അശ്വിൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ. ഇതിൽ യുസ്‌വേന്ദ്ര ചെഹൽ കളിക്കളത്തിലും സോഷ്യൽ മീഡിയയിലും പണ്ടേ സ്റ്റാറാണ്. പക്ഷേ അശ്വിൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്. ഇരുവർക്കുമൊപ്പമുള്ളത് ഫെറാറി കാറല്ല. ഫെരെയ്‌ര എന്ന ക്രിക്കറ്ററാണ്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിനാലുകാരൻ പവർ ഹിറ്റർ ഡൊനോവൻ ഫെരെയ്‌ര. കൊച്ചിയിൽ നടന്ന മിനി താരലേലത്തിൽ 50 ലക്ഷത്തിന് രാജസ്ഥാൻ ടീമിലെത്തിച്ച താരം. വിലകൊണ്ട് ഇക്കോണമി കാറുകളോടാണു താരതമ്യമെങ്കിലും അശ്വിൻ പറഞ്ഞതുപോലെ ഗ്രൗണ്ടിൽ ഫെറാറിയുടെ ഈടിലെത്തുമോ ഫെരെയ്‌ര? ഇന്ത്യക്കാർക്ക് അത്ര പരിചിതനല്ലെങ്കിലും, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടി20 ചാലഞ്ചിൽ യോബർഗ് സൂപ്പർ കിങ്സിന്റെ മിന്നും താരമായിരുന്നു ഫെരെയ്‌ര. സൂപ്പർ താരങ്ങൾ ഒപ്പമുണ്ടെങ്കിലും ഐപിഎല്ലിൽ മാറ്റത്തിന്റെ ട്രാക്കിലാണ് ഇക്കുറി രാജസ്ഥാനും. 2022 സീസണിൽ നിറം മങ്ങിക്കളിച്ച ഓൾറൗണ്ടർമാർ തെറ്റിച്ച ടീം ബാലൻസ് നൽകാൻ ആറടി ഏഴിഞ്ചുകാരനായ ജെയ്സൻ ഹോൾഡറെ മാനേജ്മെന്റ് ടീമിലെത്തിച്ചിട്ടുണ്ട്. പ്ലേയിങ് ഇലവനിലെ പുതിയ റോൾ റിയാൻ പരാഗ് ഭംഗിയാക്കുമോ? പ്രസിദ്ധ് കൃഷ്ണയുടെ അസാന്നിധ്യത്തിൽ ബോൾട്ടിനൊപ്പം ന്യൂബോൾ ബോളറായി ആരെത്തും? എല്ലാത്തിലുമുപരി രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ആരാധകർക്കായി കരുതിവച്ചിരുന്ന സർപ്രൈസ് താരം ആരാകും? ടെസ്റ്റ് ക്രിക്കറ്റിനപ്പുറം ഐപിഎല്ലിലും ഇംപാക്ട് കാട്ടുമോ ജോ റൂട്ട്? എന്താകും ഇക്കുറി സംഗക്കാരയുടെയും സംഘത്തിന്റെയും തന്ത്രങ്ങൾ? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com