ഇന്ത്യയുടെ അപകടകരമായ ഭാവി മുൻകൂട്ടി കണ്ട ഒ.വി.വിജയൻ; ആ എഴുത്തിലെ അടിയന്തരാവസ്ഥ
Mail This Article
2019–20 കാലം, കോവിഡ് ഭീതിയെ തുടർന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇന്ത്യയിലും മാസങ്ങൾ നീണ്ട ലോക്‌ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌ഡൗൺ പ്രഖ്യാപനം. പിന്നീടുള്ള ദിവസങ്ങളിൽ ഒഴിഞ്ഞ നിരത്തുകളും, പൊലീസ് സംവിധാനങ്ങളെ ഉപയോഗിച്ച് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായിരുന്നു നമ്മെ കാത്തിരുന്നത്. പുതിയ തലമുറയ്ക്ക് ലോക്‌ഡൗൺ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപക്ഷേ വരുന്ന തലമുറയ്ക്ക്, അവർ അദ്ഭുതത്തോടെ കേട്ടിരിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കഥയാവും കോവിഡ് കാലത്തെ അടച്ചുപൂട്ടൽ. ഇതിന് സമാനമായ മറ്റൊരു കഥ ഇന്നത്തെ യുവാക്കൾക്കു പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയും കാത്തുവച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാലത്തെ കഥ. അതാണ് 1975ലെ അടിയന്തരാവസ്ഥ.