വരുമാനമേറെ, നിക്ഷേപകർക്ക് വൻ ലാഭവും; വന്ദേഭാരത് വേഗതയിൽ റെയിൽവേ ഓഹരികൾ
Mail This Article
×
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഇത് മനസ്സിലാക്കിത്തന്നെയാണ് കേന്ദ്ര സർക്കാർ 2023ലെ ബജറ്റിൽ റെയിൽവേയ്ക്ക് റെക്കോർഡ് മൂലധനം പ്രഖ്യാപിച്ചത്. 2022–23 സാമ്പത്തിക വർഷം 1.4 ലക്ഷം കോടി ആയിരുന്നത് ഇത്തവണ 2.4 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 14 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യൻ റെയിൽവേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ്. 67,850 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന റെയിൽ ശൃംഖലയുടെ ഭാഗമായി കുറേയധികം അനുബന്ധ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മികച്ച ചില കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.