ഇമ്രാനെ വീണ്ടും ‘ഹീറോ’യാക്കി പ്രതിപക്ഷം; 'പ്രതികാരം' ചെയ്യാൻ പാക്ക് ജനത? ആരെ തുണയ്ക്കും?
Mail This Article
തിരഞ്ഞെടുപ്പിന് തയാറാണെന്ന പാക്കിസ്ഥാന്‍ സർക്കാരിന്റെ തീരുമാനം ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയെങ്കിലും ഇതുവരെയും പാക്കിസ്ഥാനിൽ ഒരു സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സിന്ധിലും ബലൂചിസ്ഥാനിലുമുള്ള പ്രൊവിൻഷ്യൽ അസംബ്ലികളുടെ കാലാവധി ഓഗസ്റ്റ് 12 ന് അവസാനിക്കുകയാണ്. അതോടൊപ്പം പാക്ക് നേതാക്കളുടെ നെഞ്ചിടിപ്പും ഉയരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. അസംബ്ലികളുടെ കാലാവധി കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതേസമയം, രാഷ്ട്രീയ–സാമൂഹിക–സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോകുന്ന രാജ്യത്തെ ജനം തിരഞ്ഞെടുപ്പിൽ എന്തായിരിക്കും വിധിയെഴുതുക? തിരഞ്ഞെടുപ്പിനു തയാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നാലെ ഒക്ടോബർ 11 ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തുമെന്ന ഇലക്‌ഷൻ കമ്മിഷന്റെ പ്രഖ്യാപനവും വന്നു. പാക്കിസ്ഥാന്റെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പിന് മുൻപുള്ള സമയത്തെ ഭരണത്തിന്റെ മേൽനോട്ടം ‘കെയർടേക്കർ’ക്കാണ്.