സ്വാതന്ത്ര്യാനന്തരം ബ്രിട്ടനിൽ നിന്നുള്ള പല ഭരണസമ്പ്രദായങ്ങളും നാം ഭരണഘടനയിൽ സ്വീകരിച്ചു. എന്നാൽ ഒഴിവാക്കിയ ചില കാര്യങ്ങളിൽ ഒന്നായിരുന്നു – ഷാഡോ കാബിനറ്റ് അഥവാ നിഴൽ മന്ത്രിസഭ. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ ചേർന്ന് സമാന്തര മന്ത്രിസഭ സൃഷ്ടിക്കുന്നതിനെയാണ് ഷാഡോ കാബിനറ്റ് എന്നു വിളിക്കുന്നത്. പ്രതിപക്ഷ നേതാവ് തലവനായിട്ടുള്ള ഷാഡോ കാബിനറ്റിൽ വിവിധ വകുപ്പ് മന്ത്രിമാർക്ക് ബദലായി മുതിർന്ന പ്രതിപക്ഷ അംഗങ്ങൾ അണിനിരക്കുകയാണു പതിവ്. കാബിനറ്റിലെ ഓരോ വകുപ്പുകളെയും നിരീക്ഷിക്കാൻ നിഴൽ പ്രതിപക്ഷാംഗമുണ്ടാകും. ഈ മന്ത്രിസഭയ്ക്ക് പ്രത്യേകിച്ചു ഭരണാധികാരമൊന്നുമുണ്ടാകില്ല. അതത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ‌ആഴത്തിൽ പഠിക്കാനും നടപടിക്രമങ്ങളെ കൃത്യമായി നിരീക്ഷിച്ചു വിമർശിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണു പ്രയോജനം. ബ്രിട്ടിഷ് പാർലമെന്റിൽ, പ്രതിപക്ഷ നിരയിലെ മുൻബെഞ്ചുകാർ എന്നും ഷാഡോ കാബിനറ്റ് അംഗങ്ങൾ അറിയപ്പെടാറുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com