ഇനിയില്ല ‘പൂവാലശല്യം’; ‘ലൈംഗിക പീഡനം കുറ്റം, വിവാഹം ചെയ്ത് മായ്ക്കാനാകില്ല’
Mail This Article
കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ? ‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു.