ഉമ്മൻ ചാണ്ടി Vs ചാണ്ടി ഉമ്മൻ: ജെയ്ക്കിനെന്തു പറ്റി! 2021 അല്ല 2023; പുതുപ്പള്ളി വോട്ടു ചെയ്തതിങ്ങനെ
Mail This Article
നീണ്ട 53 വർഷങ്ങള്‍ക്കു ശേഷം 2021 ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021 ലും 2023 ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി. തോമസ്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കാമെന്നു പ്രതീക്ഷിച്ചു. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. അതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. ആ രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യങ്ങൾ. പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. പുതുപ്പള്ളി 2021 ലെ ഉമ്മൻ ചാണ്ടിയിൽനിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...