ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ലോകോത്തര സ്പിന്നർമാർ, ‘കിങ്’ ബാബറും കൂട്ടാളികളും ഉൾപ്പെട്ട ശക്തമായ ബാറ്റിങ് ലൈനപ്പ്. കപ്പ് നേടാൻ എന്തുകൊണ്ടും ഒന്നാം സ്ഥാനത്തെന്നു സങ്കൽപ്പിച്ചിരുന്ന പാക്കിസ്ഥാന് ഏഷ്യക്കപ്പിൽ നാലാം സ്ഥാനംകൊണ്ട് തൃപ്തരാകേണ്ടിവന്നു... എന്താണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അറിയാം വിശദമായി....
Mail This Article
×
ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും...
എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.