വനിതാബിൽ 'ഗിമ്മിക്ക്' അല്ലെങ്കിൽ ഉടൻ നടപ്പാക്കൂ; സിപിഎമ്മിലും പ്രാതിനിധ്യം പോരാ; ബിജെപിയിൽ ആകെ ഉള്ളത് ഒരു ശോഭ അല്ലേ?
Mail This Article
ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ രംഗത്തുളള വനിതകൾ ദീർഘകാലമായി കാത്തിരുന്ന വനിതാസംവരണ ബിൽ പാസായ ഈ ചരിത്ര മുഹൂർത്തത്തിൽ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തുന്നത് പ്രമുഖ സിപിഎം നേതാവും ജനാധിപത്യ വനിതാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയുമായ പി.കെ.ശ്രീമതിയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്; പാർട്ടിയുടെ സംസ്ഥാന നേതൃനിരയായ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതയും. മുൻലോക്സഭാംഗം കൂടിയായ ശ്രീമതി വനിതകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പാർട്ടിയുടെയും ജനാധിപത്യ അസോസിയേഷന്റെയും പോരാട്ടങ്ങളിൽ എപ്പോഴും നേതൃപരമായ പങ്ക് വഹിക്കുന്നു. പാർലമെന്റിലും നിയമസഭകളിലും 33% സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള നിയമം പാസാക്കിയ നടപടിയെ അംഗീകരിക്കുമ്പോഴും അതിൽ പ്രതിപക്ഷം ഉള്ളുകളികളും പഴുതുകളും ദർശിക്കുന്നു. ബില്ലിനെക്കുറിച്ചുള്ള ബിജെപി വിരുദ്ധ ചേരിയുടെ സന്ദേഹങ്ങൾ ഇവിടെ ശ്രീമതി തുറന്നു പ്രകടിപ്പിക്കുന്നു. ഒപ്പം രാഷ്ട്രീയ പാർട്ടികളിലെ പുരുഷാധിപത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും വ്യക്തിപരമായി നേരിട്ട പ്രതിസന്ധികളും വിവരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് പി.കെ.ശ്രീമതി സംസാരിക്കുന്നു.