എല്ലാം ‘നമ്മുടെ’ ആളുകൾ; പ്രവാസി പണവും വഴിമാറി; ‘സിപിഎമ്മിന് എന്തിന് പാർട്ടി ബാങ്കുകൾ?’
Mail This Article
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, വായ്പ ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ വേഗത്തിൽ പണം. ഒപ്പം സാധാരണക്കാരന് എപ്പോഴും കയറിച്ചെല്ലാനാവുന്ന സ്വാതന്ത്ര്യം. ഇതെല്ലാമാണ് സഹകരണ ബാങ്കുകൾ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ കാരണമായത്. എന്നാൽ ഇന്ന് സഹകരണ ബാങ്കുകളെ കുറിച്ചുള്ള വാർത്തകൾ എന്താണ്? ഒന്നിന് പുറകെ ഒന്നായി തട്ടിപ്പുകൾ, കഷ്ടപ്പെട്ട് സ്വരുക്കൂട്ടി നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ തെരുവിൽ സമരം ചെയ്യേണ്ടിവരുന്ന നിക്ഷേപകർ. ഒട്ടും ആശ്വാസകരമല്ല പുറത്തുവരുന്ന കഥകൾ. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പുറത്തറിയുമ്പോൾ പ്രതിരോധത്തിലാവുന്നത് സിപിഎം നേതൃത്വം കൂടിയാണ്. കാരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. എങ്ങനെയാണ്, എന്തിനാണ് സിപിഎം സഹകരണ ബാങ്കുകളെ നിയന്ത്രണത്തിലാക്കിയത്? എന്തൊക്കെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്? എവിടെയാണ് സഹകരണ ബാങ്കുകൾക്ക് പാളിച്ച സംഭവിച്ചത്?. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.