‘തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു, മക്കൾ ആവശ്യപ്പെട്ടിരുന്നു; കൊടുങ്കാറ്റിലും ഈ കുടുംബം ഒരുമിച്ചുണ്ട്’
Mail This Article
സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു. കോടിയേരിയുടെ കർമഭൂമിയായ തലസ്ഥാനത്ത് ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കാത്തതിലെ വിഷമം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി വിനോദിനി കോടിയേരി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.