യുക്രൈയ്ൻ– റഷ്യ സംഘർഷം തുടങ്ങുന്ന സമയം. യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി കേന്ദ്രം കേരളത്തോടു കണക്കു ചോദിച്ചു. പരമാവധി 150 പേരുണ്ടാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, റജിസ്ട്രേഷൻ ഏർപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണം 3000 കഴിഞ്ഞു. വിദേശത്തു പഠനത്തിനു പോകുന്നവർക്ക് റജിസ്ട്രേഷൻ ഇല്ലാതിരുന്നതിനാൽ യുക്രെയ്ൻ പോലുള്ള സ്ഥലത്ത് ഇത്രയും വിദ്യാർഥികൾ ഉണ്ടെന്നത് അധികൃതർക്കും പുതിയ അറിവായിരുന്നു. റജിസ്ട്രേഷൻ ഏർപ്പെടുത്തിയതോടെ ലഭിച്ച കണക്ക് വീണ്ടും അധികൃതരെ അദ്ഭുതപ്പെടുത്തി. 52 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തു. അതെ, മലയാളികൾ യാത്ര തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ എത്തിച്ചേരുന്നു. വിദേശ മലയാളികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നതാണ് നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് (നോർക്ക). ഇതുവരെ ജോലിക്കായി പോയവർ 182 രാജ്യങ്ങളിൽനിന്ന് നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പലതും നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ. ‘‘പ്രവാസത്തിന്റെ രീതികള്‍ മാറുകയാണ്’’ നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. ‘‘ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരുടെ കാഴ്ചപാടുകൾ മാറി. അതിനനുസരിച്ച് നോർക്കയും സജ്ജീകരണങ്ങളിൽ അനുദിനം മാറ്റം വരുത്തുന്നു. അഭിരുചിയും ജീവിത വീക്ഷണവും കുടിയേറ്റത്തിനു പ്രധാനമാണ്. 100% സമർപ്പണബോധമുള്ളവർക്കേ വിജയം നേടാനാകൂ’ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും അവർക്കായി നോർക്ക തയാറാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സിഇഒ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com