ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു രാംദുലാരി സിൻഹ. അവർ കേരളത്തിൽ ഗവർണറായി ചുമതലയേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭയുമായി കലഹം ആരംഭിച്ചു. 1988 മാർച്ച് 15ന് നടന്ന ഭാരത് ബന്ദ് ദിനത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്രമസമാധാനം തൃപ്തികരമല്ലെന്നു ഗവർണർ തന്നെ പ്രസ്താവനയുമിറക്കി. ഗവർണർക്കെതിരെ എംപിമാർ രാഷ്ട്രപതിയെക്കാണുന്നതും നിയമസഭ പ്രമേയം പാസാക്കുന്നതുമൊക്കെയായിരുന്നു ഇതിന്റെ പിന്നാലെ നടന്ന കാര്യങ്ങൾ. അതുപോലെ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതും ഒരു ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറുമായി ഇത്തരത്തിൽ എല്ലാക്കാലത്തും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിലുള്ള ഭിന്നത വലിയ വിവാദങ്ങളിലേക്ക് കടക്കുമ്പോൾ പഴയ തർക്കങ്ങളുടെ നിഴലുകൾ അവിടെ കാണാം. എന്താണ് ഈ തർക്കങ്ങളുടെ നാൾവഴികൾ? ഭരണഘടനാപരമായി ഗവർണർക്ക് എന്തൊക്കെ അധികാരങ്ങളാണുള്ളത്? ഗവർണർ വിവേചനാധികാരം പ്രയോഗിക്കേണ്ടതെപ്പോഴാണ്? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com