സ്വന്തമായി വാങ്ങാൻ പണമില്ല, കേന്ദ്രം സൗജന്യമായി തരും 950 ബസുകൾ; മോദിയുടെ ‘ഇ’ ബസിൽ കേരളം കയറുമോ?
Mail This Article
കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള പദ്ധതികളിൽ കേന്ദ്രത്തിന്റെ കൂടെ ബ്രാൻഡിങ് വേണമെന്ന വ്യവസ്ഥയിൽ തട്ടി കേരളത്തിന് കിട്ടേണ്ട ഇലക്ട്രിക് ബസുകൾ തിരിച്ചുപോകുമോ? സംസ്ഥാനത്തെ 10 നഗരങ്ങളിലേക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുമായിരുന്ന പിഎം ഇ–ബസ് സേവ പദ്ധതി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് ഗതാഗത വകുപ്പ്. കേരളം തുടർനടപടികളിൽ തീരുമാനമെടുക്കാതെയും കേന്ദ്രസർക്കാരിന് മറുപടി നൽകാൻ വൈകുകയും ചെയ്താൽ ‘പ്രധാനമന്ത്രി ഇ–ബസ് സേവ’ പദ്ധതി പ്രകാരമുള്ള ബസുകൾ കേരളത്തിലേക്ക് എത്താൻ വൈകും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന 10,000 ബസുകളിൽ 4000 എണ്ണത്തിനായി വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യമുന്നയിച്ചുകഴിഞ്ഞു. അവയുടെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ, ധനവകുപ്പ് ഇതുവരെ കൃത്യമായൊരു മറുപടി നൽകാത്തതിനാൽ സംസ്ഥാന ഗതാഗത വകുപ്പിന് കേന്ദ്രത്തെ കേരളത്തിന്റെ തീരുമാനം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.