‘ജീവനക്കാരോട് കടം പറഞ്ഞ് സർക്കാർ, കുടിശിക 50,000 കോടി, ശമ്പളം തികയാതെ ജീവിതം വഴിമുട്ടിയ ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്’
Mail This Article
‘കേരളത്തിൽ ജനിച്ച് ജീവിക്കുന്നവരിൽ ഭൂരിഭാഗവും സർക്കാർ ജോലി എന്നത് സ്വപ്നമായി കൊണ്ടുനടന്നിട്ടുള്ളവരായിരിക്കും എന്നതിൽ സംശയം വേണ്ട. ഒരു പിഎസ്‌സി പരീക്ഷയെങ്കിലും എഴുതാത്ത വളരെ കുറച്ചുപേർ മാത്രമല്ലേ നമുക്കിടയിൽ ഉണ്ടാകൂ. സർക്കാർ ഉദ്യോഗം ലഭിച്ചാൽ ജീവിതം സുരക്ഷിതമായി എന്ന് ചിന്തിക്കുന്നവരാണ് ഏറിയപങ്കും. എന്നാൽ ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ തൃപ്തരാണോ? സർക്കാർ സാമ്പത്തിക ബാധ്യതയിൽ കുരുങ്ങുമ്പോൾ അതിന്റെ കരിനിഴൽ ഉദ്യോഗസ്ഥരുടെ ജീവിതത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങി. അതിന്റെ ഉത്തമ ഉദാഹരണമാണ് 2021 മുതലുള്ള ക്ഷാമബത്ത കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന വസ്തുത. ഇതുമൂലം 4,000 മുതൽ 14,000 രൂപ വരെയാണ് ഓരോ ജീവനക്കാരനും പ്രതിമാസം ശമ്പളത്തിൽ കുറവുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ വരുമാനം മുഴുവൻ ശമ്പളമായി കൊണ്ടുപോകുന്നു എന്ന പഴി മാത്രമാണ് സർക്കാർ ജീവനക്കാരന് ബാക്കിയാവുന്നത്’. സർക്കാർ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുയാണ് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ കുറിച്ചും അതിലേക്ക് എത്തിച്ച കാരണത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു.