ഭരണഘടനാ വഴിയിലെ സ്ത്രീശക്തി
Mail This Article
ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും പിറവിയെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങളിൽ നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും അടക്കമുള്ള മഹാരഥൻമാരായ ‘പിതാക്കൾ’ എപ്പോഴും ഇടംപിടിക്കാറുണ്ട്. പക്ഷേ, ഭരണഘടനയുടെ ‘അമ്മമാരെ’ക്കുറിച്ചു സമാനമായ സംവാദങ്ങൾ നടക്കാറുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയ കമ്മിറ്റിയിൽ 15 സ്ത്രീകൾ ഉണ്ടായിരുന്നു. 4 പേരു പിന്നീടു രാജിവച്ചു. ബാക്കിയുള്ളവർ ഭരണഘടനാ രൂപീകരണത്തിന്റെ ഓരോഘട്ടത്തിലും നടത്തിയ നിർണായക ഇടപെടലുകൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുരോഗമന സ്വഭാവത്തിന് അതുല്യമായ സംഭാവനകൾ നൽകിയെന്നതു വിസ്മരിക്കാൻ പറ്റാത്ത വസ്തുതയാണ്. ഈ 11 പേരിൽ വിഭിന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ള 3 മലയാളികളുമുണ്ട്. ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു അവർ.